About us


BADRIYYA SHAREEATH COLLEGE VENGARA

Affiliated to Jamia Nooriyya Arabiyya Pattikkad

   HOME      STUDENTS LOGIN        ADMISSION  

📢 ജാമിഅഃ ജൂനിയർ കോളേജ് സെക്കന്റ്  സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു... 🔊  കാലമത്ത് ബദ്‌രിയ്യ കോളേജ് വിദ്യാർത്ഥി ഫെസ്റ്റ്   സെപ്റ്റംബർ 15,16, 17 തീയതികളിൽ..

 

സമസ്‌തയുടെ സമുന്നതനായ നേതാവും മുസ്ലിം കൈരളിയുടെ മത - വൈജ്ഞാനിക - സാമൂഹ്യ മണ്ഡലങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന മർഹൂം ഉസ്‌താദ് പി.പി മുഹമ്മദ് ഫൈസിയുടെ അനുഗ്രഹീത നേതൃത്വത്തിൽ ആരംഭിച്ച മഹത്തായ ദീനി സ്ഥാപനമാണ് ബദ്‌രിയ്യ ശരീഅത്ത് കോളേജ്.

പതിറ്റാണ്ടുകളായി നടന്ന് വരുന്ന ആത്മീയ സമ്മേളനങ്ങൾ കൊണ്ട് പുകൾപെറ്റ വേങ്ങര കുറ്റാളൂർ ബദ്‌രിയ്യ നഗറിൽ 2010 മെയ് മൂന്നിനാണ് മഹാനായ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അനുഗ്രഹീത കരങ്ങളാൾ ഈ മത ഭൗതിക സമന്വയ കേന്ദ്രത്തിന് തുടക്കം കുറിക്കുന്നത്.

പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ കീഴിലുള്ള പ്രഥമ ജൂനിയർ സ്ഥാപനമായി ആരംഭിച്ച ബദ്‌രിയ്യക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കൈരളിയുടെ മതകീയ ഭൂമികയിൽ ശ്രദ്ധേയമായൊരിടം നേടാൻ സാധിച്ചിട്ടുണ്ട്. മത ഭൗതിക വിദ്യകൾ ശാസ്ത്രീയമായി സമന്വയിപ്പിച്ച് മത പ്രബോധന പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സജ്ജരായ യുവ പണ്ഡിതവ്യൂഹത്തെ സൃഷിടിച്ചെടുക്കുകയെന്നതാണ് ബദ്‌രിയ്യയുടെ ലക്ഷ്യം.

കരിക്കുലം

തെന്നിന്ത്യയിലെ അത്യുന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യയുമായി അഫിലിയേറ്റ് ചെയ്‌ത്‌ കൊണ്ട് ജാമിഅ ജൂനിയർ കോർഡിനേഷൻ സമിതി ആവിഷ്‌കരിച്ച പ്രത്യേക പാഠ്യപദ്ധതിയനുസരിച്ചാണ് ബദ്‌രിയ്യ പ്രവർത്തിക്കുന്നത്. ഇന്ന് അറുപതിൽപരം സഹസ്ഥാപനങ്ങളുള്ള വിപ്ലവകരമായ വിദ്യാഭ്യാസ മുന്നേറ്റമായി ജാമിഅ കോർഡിനേഷൻ സമിതി മാറിക്കഴിഞ്ഞു. മത പഠനമേഖലയിൽ തഫ്‌സീർ, ഹദീസ്, ഫിഖ്ഹ്, തസവുഫ്, സ്വർഫ്, നഹ്‌വ്, മൻത്വിഖ്, തുടങ്ങിയ വിഷയങ്ങളിൽ പാരമ്പര്യ ദർസീ കിതാബുകൾക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള സിലബസാണ് ഒരുക്കിയിട്ടുള്ളത്.

 മതപഠനം 

വിദ്യാർത്ഥികൾക്ക് ആഴത്തിലുള്ള മത പഠനത്തോടൊപ്പം അംഗീകൃത യുനിവേഴ്‌സിറ്റിയുടെ ഡിഗ്രിയും കംമ്പ്യൂട്ടർ കോഴ്‌സുകളും ബഹു ഭാഷാ പഠനവും മഹല്ല് ശാക്തീകരണ പരിശീലനവും ഉൾകൊള്ളുന്ന എട്ട് വർഷത്തെ ശാസ്ത്രീയമായ സിലബസ്സാണ് സംവിധാനിച്ചിട്ടു ള്ളത്. ആഴ്‌ചയിൽ 6 പ്രവർത്തി ദിനങ്ങളും ഒരു അക്കാദമിക വർഷത്തിൽ 240 അധ്യായന ദിനങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഒരു അധ്യായന വർഷത്തിൽ മത വിഷയങ്ങളിൽ രണ്ട് സെമസ്റ്ററുകളിലായി  (വാർഷികം, അർദ്ധ വാർഷികം) പരീക്ഷകൾ ജാമിഅ നേരിട്ടാണ് നടത്തുന്നത്.

ഭൗതിക പഠനം

എസ്.എസ്.എൽ.സി (കേരള സിലബസ്), ഹയർസെക്കണ്ടറി,കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയുമാണ് വിദ്യാർത്ഥികൾക്ക് ഭൗതിക പഠന രംഗത്ത് സംവിധാനിച്ചിട്ടുള്ളത്. മത വിദ്യാർത്ഥികൾക്ക് ഏറ്റവും അനുയോജ്യവും ഉപകാരപ്രദവുമായ വിഷയങ്ങൾക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് സ്ഥാപനം പിന്തുടരുന്നത്. ഇതു കൂടാതെ വിദ്യാർത്ഥികളുടെ നൈപുണ്യ വികാസത്തിനായി കമ്പ്യൂട്ടർ കോഴ്‌സുകളും കയ്യെഴുത്ത് മാഗസിനുകളും ഇ - മാഗസിനുകളും എക്സ്പെർട്ട് ക്ലാസ്സുകളും കാലോചിതമായി നൽകുന്നു.

ബദ്‌രിയ്യ ആർട്‌സ് ഫെസ്റ്റ്

ബദ്‌രിയ്യ ശരീഅത്ത് കോളേജിന്റെ വാർഷിക കലാ-സാംസ്‌കാരിക ആഘോഷമായ ബദ്‌രിയ്യ ആർട്‌സ് ഫെസ്റ്റ്, വിദ്യാർത്ഥികളുടെ കലാപരവും സർഗാത്മകവുമായ കഴിവുകൾക്ക് വേദിയൊരുക്കുന്ന മഹോത്സവമാണ്. ഭാഷ, സാഹിത്യം, പ്രസംഗം, സംഗീതം, എഴുത്ത്, ചിത്രകല, ഡിജിറ്റൽ മീഡിയ, എ.ഐ തുടങ്ങിയ വിവിധ മേഖലകളിലെ മത്സരങ്ങളിലൂടെ വിദ്യാർത്ഥികളുടെ പ്രതിഭകളെ കണ്ടെത്തുകയും ആത്മവിശ്വാസവും ആരോഗ്യകരമായ മത്സരബോധവും വളർത്തുകയും ചെയ്യുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം.

പരമ്പരാഗത കലകൾക്കൊപ്പം നവസാങ്കേതിക മേഖലകൾക്കും പ്രാധാന്യം നൽകുന്ന ഈ കലോത്സവം, അറിവും മൂല്യബോധവും സർഗാത്മകതയും സമൂഹത്തിന് ഗുണകരമായ വഴികളിലേക്ക് നയിക്കുന്ന ഒരു വിദ്യാഭ്യാസാനുഭവമാണ്.

ഈ വർഷത്തെ ഫെസ്റ്റിന്റെ പ്രമേയം “ലഹരിയല്ല, കലയാണ് മത്ത്” എന്നതാണ്. ലഹരി ജീവിതത്തെ നശിപ്പിക്കുമ്പോൾ, കലയും സാഹിത്യവും അറിവും മനുഷ്യന്റെ കഴിവുകളെ ഉണർത്തുകയും ചിന്തകളെ വികസിപ്പിക്കുകയും ചെയ്യുന്നു എന്ന സന്ദേശമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്.

       🎁ബദ്‌രിയ്യ ഫെസ്റ്റ് ക്വിസ് മത്സരം 🎁

  •  ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താഴെ ബട്ടൺ ക്ലിക്ക് ചെയ്യുക.
  •  മത്സരത്തിൽ പങ്കെടുത്ത ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക,

 

      JOIN THE QUIZ               

   

 

നിങ്ങൾക്കും പങ്കാളികളിയാവാം...

ബദ്‌രിയ്യ ശരീഅത്ത് കോളേജിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ പഠനം, താമസം, ഭക്ഷണം തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉദാരമനസ്സുള്ള നിങ്ങളുടെ സഹായ സഹകരണങ്ങൾ അത്യാവശ്യമാണ്.

അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ച് ഈ മഹത്തായ ദൗത്യത്തിൽ നിങ്ങളും പങ്കാളികളാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ ചെറിയൊരു സഹായം പോലും ഒരു വിദ്യാർത്ഥിയുടെ ഭാവിക്ക് വഴിയൊരുക്കുന്ന വലിയ നന്മയായി മാറട്ടെ.

"നന്മയിലും ഭക്തിയിലും നിങ്ങൾ പരസ്പരം സഹായിക്കുക" (ഖുർആൻ)

 ഒരു വിദ്യാർത്ഥിയുടെ ഒരു വർഷത്തെ മൊത്തം ചെലവ്  ₹32000

 ഒരു വിദ്യാർത്ഥിയുടെ മാസാന്ത ചെലവ് 

  ₹3200

 ഒരു ദിവസത്തെ മൊത്തം ഭക്ഷണം (നാസ്ത, ഉച്ച, രാത്രി- സാധാ ഭക്ഷണം)

 ₹18000
 ഒരു ദിവസത്തെ സ്പെഷ്യൽ ഉച്ചഭക്ഷണം   ₹12500

A/c No: 1294020005036
Federal Bank
IFSC: FDRL0001294, Branch: Oorakam

 

 ഇപ്പോൾ തന്നെ നിങ്ങൾക്ക് സഹായിക്കാം...

CLICK HERE 👇🏻

     PAY NOW       

 

BADRIYYA LATEST NEWS:

ബദ്‌രിയ്യ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

വേങ്ങര: ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ, ബദ്‌രിയ്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബി.എസ്.എ.) സംഘടിപ്പിക്കുന്ന ഈ വർഷത്തെ കലോത്സവത്തിന്റെ ലോഗോ പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു.

​സമൂഹത്തെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന ലഹരിവിപത്തിനെതിരെയുള്ള സന്ദേശമാണ് ഈ വർഷത്തെ കലോത്സവ പ്രമേയം. 'കലാമത്ത് '26' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും സർഗ്ഗാത്മക പ്രതിരോധവുമാണ് വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നത്.

 സെപ്റ്റംബർ 15 16 17 തീയതികളിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്.

​ചടങ്ങിൽ സാലിം വാഫി കിളിനക്കോട്, ജുനൈദ് ഫൈസി പരപ്പനങ്ങാടി, മിദ്‌ലാജ് ചാലിൽ കുണ്ട്, ഹാഷിർ പാക്കടപുറായ, അദ്നാൻ പാറക്കണ്ണി, സൽമാൻ ഇരിങ്ങല്ലൂർ, അഷ്മിൽ ചട്ടിപ്പറമ്പ്, അമീൻ കരിമ്പിലി, നിഹാൽ വികെ പടി പങ്കെടുത്തു.

          ENQUIRY          

        ADMISSION       

  STUDENTS LOGIN  

Find Us

Contact:

Badriyya Shareeath College VENGARA